കമല സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ രഹസ്യങ്ങള്‍ നിറഞ്ഞതാണ്, ആരാധകര്‍ പോസ്റ്ററില്‍ അജു വര്ഗ്ഗീസിനൊപ്പമുള്ള സ്ത്രീ ആരാണെന്ന അന്വേഷണത്തിലാണ്. രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന സെക്കന്റ് പോസ്റ്ററില്‍ അജുവിന്റെ സമീപത്തിരിക്കുന്ന സത്രീ, റിയര്‍വ്യൂ ഗ്ലാസിലൂടെ നോക്കുന്നതായാണുള്ളത്. പോസ്റ്ററിന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് പോസ്റ്ററുമായി നല്ല സാമ്യമുണ്ട്.
36മണിക്കൂറിനുള്ളിലെ സംഭവങ്ങളാണ് സിനിമയില്‍ വരുന്നത്, കമല ഒരു ത്രില്ലര്‍ സിനിമയായാണ് ഒരുക്കുന്നത്.പാസഞ്ചര്‍, അര്ജ്ജുനന് സാക്ഷി എന്നീ ത്രില്ലര്‍ സിനിമകള്‍ ഒരുക്കിയ രഞ്ജിത് വീണ്ടും അത്തരത്തിലൊരു സിനിമയുമായെത്തുകയാണ്. കമലയില്‍ അജുവിന്റെ കഥാപാത്രം സിംപിളും ഫണ്ണിയായിട്ടുള്ളതും എന്നാല്‍ വളരെ കോംപ്ലിക്കേറ്റഡായിട്ടുള്ളതുമാണെന്ന് സംവിധായകന് അറിയിച്ചു. ഷെഹ്നാദ് ജലാല്‍ ക്യാമറയും ആനന്ദ് മധുസൂദനന് സംഗീതവും ഒരുക്കുന്നു.