അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് കമല. സിനിമയുടെ ട്രയിലറും സെക്കന്റ് പോസ്റ്ററിലുമെല്ലാം അജുവിനൊപ്പമെത്തിയെങ്കിലും മുഖം വ്യക്തമാക്കാതിരുന്ന നായികയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുതിയതായി ഇറക്കിയിരിക്കുന്നത്.
റുഹാനി ശര്‍മ്മയാണ് നടി. പഞ്ചാബി മോഡലും തെലുങ്ക് നടിയുമാണ് റുഹാനി. പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പോയ്സണ്‍, ആഗ്ര, കടൈസി ബെഞ്ച്, കാര്‍ത്തി എന്നിവയാണ് ഇവരുടെ സിനിമകള്‍.
36മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. സഫര്‍ എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്.
അജു ഇതിന് മുമ്പ് രഞ്ജിത്തിനൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ആദ്യമായാണ് നായകവേഷം ചെയ്യുന്നത്. പാസഞ്ചര്‍, അര്ജ്ജുനന് സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ക്ക ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് കമല. നവംബറില്‍ ചിത്രം റിലീസ് ചെയ്യുകയാണ്.
ഷെഹ്നാദ് ജലാല്‍ ക്യാമറയും ആനന്ദ് മധുസൂദനന് സംഗീതവും ഒരുക്കുന്നു.