Categories
Film News

കമൽഹാസന്റെ ഇന്ത്യൻ ടു ഫസ്റ്റ് ലുക്ക് പുറത്ത്; നായിക താരസുന്ദരി കാജൽ അഗർവാൾ

ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനാകുന്ന ചിത്രം ഇന്ത്യൻ ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു . ട്വിറ്ററിലൂടെ  ശങ്കർ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് .
200 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . കമൽ ഹാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ.
ശങ്കർ – കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തെക്കുറിച്ച് വൻ പ്രതീക്ഷകളാണ്  ആരാധകർക്കുള്ളത് . തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളാണ് ചിത്രത്തിൽ കമലിന്റെ നായികയായെത്തുന്നത്. മലയാളത്തിൽ നിന്ന് നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന കഥാ പാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവി ചന്ദറാകും ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച മഹാ നടൻ കമൽ ഹാസന്റെതായി പുറത്തിറങ്ങുന്ന അവസാന ചിത്രമാകും ഇന്ത്യൻ ടുഎന്നും ഇതിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കമൽ പ്രവേശിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.