കമല്‍ ഹീസന് ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2വിനൊപ്പം ചേര്‍ന്നു. ഇടവേള ഇല്ലാതെ മൂന്നുമാസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നവംബറോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് നവംബര്‍ അവസാനത്തോടെ കമല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. അതിന് ശേഷം തന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയം, പ്രധാനപദ്ധതികളുമായി സഹകരിക്കും. ഇന്ത്യന്‍ 2 1992ലെ തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഇന്ത്യന്‍ സ്വീകലാണ്. കമല്‍ ശങ്കര്‍ കൂട്ടുകെട്ട് രണ്ട് ദശകങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.
ഈ വര്‍ഷം ആദ്യം പൊങ്കലിന്റെ സമയത്ത് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, ആന്ധ്രപ്രദേശ്, തായ്വാന് എന്നിവിടങ്ങളിലായി ചിത്രീകരണം അടുത്ത മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
ലൈക പ്രൊഡക്ഷന്‍സ് വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരുമെത്തുന്നു. അനിരുദ്ധ രവിചന്ദര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.