Categories
Film News

കല്യാണി പ്രിയദര്‍ശന്‍ ശിവകാര്‍ത്തികേയനൊപ്പം

ഇരുമ്പുതിരൈ ഫെയിം പി എസ് മിത്രന്‍ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 24എഎം സ്‌ററുഡിയോസിന്റെ ആര്‍ ഡി രാജയാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അണിയറക്കാര്‍ നായികയെ തീരുമാനിച്ചിരിക്കുകയാണ്.

തെലുഗിലൂടെ സിനിമയിലേക്കെത്തിയ താരം തമിഴ് സിനിമാലോകത്തേക്ക കടക്കുകയാണ് ഈ ചിത്രത്തിലൂടെ. വാന്‍ എന്ന തമിഴ് സിനിമയില്‍ മൂന്നു നായികമാരില്‍ ഒരാളായി താരമെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍.

ശിവകാര്‍ത്തികേയന്‍ മിത്രന്‍ സിനിമയില്‍ അര്‍ജ്ജുന്‍ സര്‍ജയും പ്രധാന കഥാപാത്രമായെത്തുന്നു. ത്രില്ലര്‍ ചിത്രമാണിത്. ജോര്‍ജ്ജ് സി വില്ല്യംസ് ആണ് ക്യാമറ, റൂബന്‍ എഡിറ്റിംഗും. യുവാന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കുന്നു. ഈ വര്‍ഷം രണ്ടാംപകുതിയോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.