Categories
Film News

സൗബിൻ ഷഹീർ – ദിലീഷ് പോത്തൻ സിനിമ കള്ളൻ ഡിസൂസ റിലീസ് തീയ്യതി

നവാ​ഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന സൗബിൻ ഷഹീർ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് കള്ളൻ ഡിസൂസ. സൗബിൻ , ദിലീഷ് ടീം എത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജനുവരി 27, 2022ന് ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

മുഴുനീള കോമഡി എന്റർടെയ്നർ ആയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സൗബിനും, ദിലീഷും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.


റംഷി അഹമ്മദ് നിർമ്മിക്കുന്നു. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരും സഹനിർമ്മാതാക്കളാണ്. അരുൺ ചാലിൽ ഛായാ​ഗ്രഹണം എഡിറ്റിം​ഗ് റിസാൽ ജെയ്നി എന്നിവരാണ് അണിയറയിൽ. ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ സം​ഗീതമൊരുക്കുന്നു. പശ്ചാത്തല സം​ഗീതം കൈലാസ് മേനോൻ.