Categories
Film News

ഹാപ്പി സര്‍ദാര്‍ : കാളിദാസ് പഞ്ചാബിയായെത്തുന്നു

കാളിദാസ് ജയറാം എഴുത്തുകാരനും സംവിധായകനുമായ സുധീപ് ജോഷി, അദ്ദേഹത്തിന്റെ ഭാര്യ ഗീതിക സുധീപ് എന്നിവരുടെ ചിത്രത്തിലെത്തുന്നു. ഹാപ്പി സര്‍ദാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ദമ്പതികള്‍ സംവിധാനരംഗത്തേക്ക് കടക്കുകയാണ്. സിനിമയില്‍ കാളിദാസ് പഞ്ചാബി സര്‍ദാര്‍ജിയായാണ് എത്തുക. ഹാപ്പി സിംഗ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജെഫ്രിയും പ്രധാന വേഷത്തിലെത്തുന്നു. അദ്ദേഹം അവസാനം മലയാളത്തില്‍ ചെയ്ത വേഷം പിക്കറ്റ് 43 എന്ന മേജര്‍ രവി ചിത്രത്തിലായിരുന്നു. ഹാപ്പി സര്‍ദാര്‍ കോമഡി ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ദാറും മലയാളിക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമായിരിക്കും സിനിമയുടെ അടിസ്ഥാനം. സിദ്ദീഖ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ശാന്തി കൃഷ്ണ, സുരാജ് വെഞാറമൂട്, ആനന്ദം ഫെയിം സിദ്ദി മഹാജന്‍കട്ടി, വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പ്രവീണ,ബൈജു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
അഭിനന്ദന്‍ രാമാനുജം സിനിമാറ്റോഗ്രാഫി നിര്‍വഹിക്കും. ആമേന്‍, മോസയിലെ കുതിരമീനുകള്‍, അടുത്ത് റിലീസ് ചെയ്ത 9 എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ വര്‍ക്കുകളായിരുന്നു. ഗോപി സുന്ദറിന്റെ സംഗീതവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ചെയ്യും,. അച്ചിച്ച ഫിലിംസിന്റെ ബാനറില്‍ ഹസീന്‍ ഹനീഫ് ചിത്രം നിര്‍മ്മിക്കും.

കാളിദാസ് ഇപ്പോള്‍ രണ്ട സിനിമകളുടെ റിലീസിംഗിനായുള്ള കാത്തിരിപ്പിലാണ്. മിസ്റ്റര്‍ ആന്റ് മിസ് റൗഡിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും. ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡി ഫെബ്രുവരി 22ന് റിലീസ് ചെയ്യുകയാണ്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് വിഷു റിലീസായി ഇറങ്ങാനിരിക്കുകയാണ്.