Categories
Film News

കാളിദാസ് ജയറാം റെബ മോണിക ജോൺ, നമിത പ്രമോദ് പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു

കാളിദാസ് ജയറാം, റെബ മോണിക ജോണ്‍, നമിത പ്രമോദ് എന്നിവർ നവാഗതസംവിധായകൻ വിനിൽ വർഗ്ഗീസ് ഒരുക്കുന്ന പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമയ്ക്ക് തുടക്കമായി. നവരസ ഫിലിംസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസ് ആണ് സിനിമ നിർമ്മിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കാളിദാസ്, മിയ ജോർജ്ജ്, പുതുമുഖം റിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നുവിത്. കൊച്ചിയിലെ 3 ഡോട്ട്സ് സ്റ്റുഡിയോയിൽ സംഘടിപ്പിച്ച പൂജചടങ്ങിൽ ജയറാം, ലാൽ ജോസ് എന്നിവർ പങ്കെടുത്തിരുന്നു. മാർച്ച് പകുതിയിൽ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഒരു വർഷത്തിന് ശേഷം താരങ്ങളിലും അണിയറക്കാരിലും മാറ്റങ്ങൾ വരുത്തി സിനിമ വീണ്ടും തുടങ്ങിയിരിക്കുകയാണ്.

സംവിധായകൻ വിനിൽ വർഗ്ഗീസ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണം വിൻസന്‍റ് വടക്കൻ- ട്രാൻസ് ഫെയിം ഒരുക്കിയിരിക്കുന്നു. ശ്രീജിത് കെഎസ്, ബ്ലെസി ശ്രീജിത് എന്നിവർ ചേർന്ന് നവരസ ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.