Categories
Film News

കാളിദാസ് ജയറാം പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു

കാളിദാസ് ജയറാം പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു. കൃതിക ഉദയനിധി എന്നിവർ ചേർന്നാണ് സിനിമ സം​വിധാനം ചെയ്യുന്നത്. തന്യ രവിചന്ദ്രൻ സിനിമയിൽ നായികയാകുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ഇന്ററാക്ഷൻ സെക്ഷനിലൂടെ സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി.

കൃതിക ഉദയനിധി , ഉദയനിധി സ്റ്റാലിൻ എംഎൽഎയുടെ ഭാര്യയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മരുമകളുമാണ് കൃതിക. മുമ്പ് രണ്ട് സിനിമകൾ ഒരുക്കിയിട്ടുണ്ട് – വണക്കം ചെന്നൈ, കാളി എന്നിവ. ടൈം ട്രാവൽ ബേസ്ഡ് സിനിമയാണിത്. റിച്ചാർഡ് എം നാഥൻ സിനിമാറ്റോ​ഗ്രഫി ഒരുക്കുന്നു. സാ​ഗർ പെന്റേല , റൈസ് ഈസ്റ്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

കാളിദാസിന്റെ തമിഴ്-മലയാളം ബൈലിം​ഗ്വൽ വരാനിരിക്കുന്നു. നവാ​ഗതംസംവിധായകൻ വിനിൽ വർ​ഗ്​ഗീസ് ഒരുക്കുന്ന സിനിമ നവരസ ഫിലിംസ് സിനിമ നിർമ്മിക്കുന്നു. രജിനി എന്നാണ് മലയാളം വെർഷൻന് പേരിട്ടിരിക്കുന്നത്. തമിഴിലെ പേര് പ്രഖ്യാപിച്ചിട്ടില്ല. റെബ മോണിക ജോൺ, നമിത പ്രമോദ് എന്നിവർ നായികമാരാകുന്നു.