കാളിദാസ് ജയറാമിന്റെ പുതിയ സിനിമ ഹാപ്പി സര്‍ദാര്‍ റിലീസിംഗിന് കാത്തിരിക്കുകയാണ്. എഴുത്തുകാരും സംവിധായകരുമായ സുദീപ് ജോഷി, ഗീതിക സുദീപ് ദമ്പതികളുടെ ആദ്യ സംവിധാനസംരംഭമായ ചിത്രം വിനോദസിനിമയാണ്. അണിയറക്കാര്‍ ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. കാളിദാസ് പഞ്ചാബി സര്‍ദാര്‍ ഹാപ്പി സിംഗായെത്തുന്നു.
പഞ്ചാബിയുവാവും മലയാളി ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയം രസകരമായ സംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സിനിമ. മെറിന് ഫിലിപ്പ് എന്ന പുതുമുഖം സിനിമയില്‍ നായികയായെത്തുന്നു. ബോളിവുഡ് താരം ജാവേദ് ജെഫ്രി കാളിദാസിന്റെ അച്ഛനായെത്തുന്നു. സിദ്ദീഖ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ശാന്തി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വ്വതി, സിദ്ദി മഹാജന്കാടി, വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്മ്മജന്, പ്രവീണ, ബൈജു, എന്നിവരും സഹതാരങ്ങളായെത്തുന്നു.
ഡിഓപി അഭിനന്ദന് രാമാനുജം, കമ്പോസര്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയിലുള്ളത്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.