കാളിദാസ് ജയറാം നായകനായെത്തിയ തമിഴ് സിനിമ ഒരു പക്ക കഥൈ അവസാനം റിലീസിനിരൊങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോം സീ 5 ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. സെപ്തംബര്‍ 25ന് സിനിമ പ്രീമിയര്‍ ചെയ്യും. ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത സിനിമയാണിത്. നടുവുള കൊഞ്ചം പാക്കത കാണോം, സീതാകാതി തുടങ്ങിയവ ഇദ്ദേഹത്തിന്റെ സിനിമകളാണ്.
സെന്‍സര്‍ ബോര്‍ഡുമായുണ്ടായ പ്രശ്നങ്ങള്‍ കാരണം ഒരു പക്കാ കഥൈ റിലീസ് വൈകുകയായിരുന്നു. നീണ്ട നാള് സെന്റട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്ട്ടിഫിക്കേഷനുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക ചെറിയ ചില കട്ടുകള്‍ ചെയ്ത് യു സെര്‍ട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു.
കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. പിവി ചന്ദ്രമൗലി, ജീവ രവി, ലക്ഷ്മി പ്രിയ മേനോന്, മീന എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്നു.