Categories
Film News

കാളിദാസ് ജയറാം ഹാപ്പി സര്‍ദാര്‍ ടീമില്‍ ജോയിന്‍ ചെയ്തു

മി സ്റ്റര്‍ ആന്റ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ക്ക ശേഷം കാളിദാസ് ജയറാം ഹാപ്പി സര്‍ദാര്‍ ടീമിനൊപ്പം ചേര്‍ന്നു. പട്യാല, പഞ്ചാബ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. സുധീപ്, ഗീതിക ദമ്പതികളുടെ ചിത്രമായ ഹാപ്പി സര്‍ദാര്‍ ഒരു റൊമാന്റിക് കോമഡി സിനിമയാണ്. പഞ്ചാബ്, കേരളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
ഹാപ്പി സിംഗ് എന്ന സര്‍ദാറും- കാളിദാസിന്റെ കഥാപാത്രം, കേരളത്തിലെ ക്‌നാനായ സമുദായാംഗമായ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ വിഷയം- മെറിന്‍ ഫിലിപ്പ് ആണ് പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നത്.

പിക്കറ്റ് 43യ്ക്ക് ശേഷം ജാവേദ് ജെഫ്രി മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ഹാപ്പി സര്‍ദാറിലൂടെ. കാളിദാസ് കഥാപാത്രത്തിന്റെ അച്ഛനായാണ് താരം വേഷമിടുന്നത്. ഇവര്‍ക്കൊപ്പം സഹതാരങ്ങളായി സിദ്ദീഖ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ശാന്തി കൃഷ്ണ, സുരാജ് വെഞാറമൂട്,സിദ്ദി മഹാജന്‍കട്ടി, വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, ബൈജു സന്തോഷ് എന്നിവരുമുണ്ട്.

അഭിനന്ദന്‍ രാമാനുജം, ഗോപി സുന്ദര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ടെക്‌നികല്‍ ടീമിലുള്ളത്. അച്ചിച്ച സിനിമാസും മലയാളം മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.