Categories
Film News

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമ ബ്രദേഴ്‌സ് ഡേ ആരംഭിച്ചു

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. പൃഥ്വിരാജ് നായകനാകുന്ന സിനിമ കൊമേഴ്‌സ്യല്‍ മാസ്സ് എന്റര്‍ടെയ്‌നര്‍ ആണ്. മലയാളസിനിമയില്‍ നിന്നുമുള്ള നിരവധി പ്രഗത്ഭര്‍ ചടങ്ങില്‍ പങ്കെടുത്തു. പൃഥ്വിരാജ്, ഷാജോണ്‍, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു.
ബ്രദേഴ്‌സ് ഡെ മുഴുവനായും ഒരു കൊമേഴ്‌സ്യല്‍ പടമാണ്. പൃഥ്വിരാജ് അടുത്തിടെയായി ചെയ്യുന്ന പരീക്ഷണസിനിമകളില്‍ നിന്നും ഒരു തിരിച്ചുപോക്ക്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത. 15 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ ജിത്തു ദാമോദര്‍ സിനിമാറ്റോഗ്രാഫിയും നാദിര്‍ഷ സംഗീതവും 4മ്യൂസിക്‌സ് ബാക്ക്ഗ്രൗണ്ട് സ്‌കോറും ചെയ്യും.

റിപ്പോര്‍ട്ടുകളനുസരിച്ച് ബ്രദേഴ്‌സ് ഡേയില്‍ നാല് നായികമാരാണുള്ളത്- ഐശ്വര്യ ലക്ഷ്്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ റോസ്, മിയ ജോര്‍ജ്ജ്, എന്നിവര്‍. നാലുപേരില്‍ മിയ മാത്രമാണ് മുമ്പ പൃഥ്വയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. മെമ്മറീസ്, അനാര്‍ക്കലി, പാവാട എന്നീ സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.