Categories
Film News

കലാഭവൻ ഷാജോൺ സംവിധായകനാകുന്നു; ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ പൃഥിരാജ്

നടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്ന ചിത്രമെത്തുന്നു .  ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥിരാജാണ്  നായക വേഷത്തിലെത്തുന്നത്.
മലയാളത്തിൽ കോമഡി മുതൽ വില്ലൻ വേഷം വരെ അത്യുജ്വലമായി ചെയ്ത കലാഭവൻ ഷാജോൺന്റെ   സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണിത്.
അമർ അക്ബർ അന്തോണി പോലെയുള്ള ഒരു ചിത്രമായിരിക്കും  ബ്രദേഴ്സ് ഡേയെന്ന് പൃഥി വ്യക്തമാക്കിയുരുന്നു .
കലാഭവൻ ഷാജോണെന്ന സംവിധായകനിലുള്ള വിശ്വാസം വളരെ വലുതാണെന്നും താരം വ്യക്തമാക്കിയരുന്നു .ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രവർ്തതിച്ച് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് കലാഭവൻ  ഷാജോൺ.
കുറച്ച് വർഷങ്ങൾക്ക്  മുൻപേയാണ് കലാഭവൻ ഷാജോൺ ചേട്ടൻ തിരക്കഥയുമായി തന്നെ സമീപിച്ചതെന്ന് പൃഥി വ്യക്തമാക്കിയിരുന്നു,
കോമഡിയും ആക്ഷനും റൊമാൻസുമെല്ലാം ഉള്ളതാണ്  ബ്രദേഴ്സ് ഡേയെന്ന ചിത്രം . ഏറ്റെടുക്കുന്ന എല്ലാ റോളുകളും വളരെ മികച്ച രീതിയിൽ അഭിനയിച്ച്  പ്രേക്ഷകരെ രസിപ്പിക്കുന്ന ഷാജോണിന്റെ സംവിധായക മികവിലെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .