Categories
Film News

തലശ്ശേരിക്കാരെ കണ്ടാ… കക്ഷി അമ്മിണിപിള്ളയിലെ ആദ്യഗാനമെത്തി

ആസിഫ് അലി പ്രധാനതാരമാകുന്ന ഒപി 160 18 കക്ഷി അമ്മിണിപിള്ള ഈ മാസം അവസാനം റിലീസിംഗിനൊരുങ്ങുകയാണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. സാമുവല്‍ എബി ആണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത് ആണ് വരികള്‍ തയ്യാറായിരിക്കുന്നത്. മുസ്തഫ, ജൂഡിത് ആന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

കക്ഷി അമ്മിണി പിള്ള പുതുമുഖം ദിന്‍ജിത് അയ്യത്താന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തലശ്ശേരിയിലെ ഒരു കോടതി ഡ്രാമയാണ് സിനിമ. സനിലേഷ് ശിവന്‍ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവദമ്പതികളായ ഷജിത് കുമാര്‍ അമ്മിണി പിള്ളയുടേയും ഭാര്യ കാന്തി ശിവദാസനും കൊടുത്ത കേസുമായി ബന്ധമുള്ളതാണ് സിനിമയുടെ കഥ. ആസിഫ് അലി വക്കീല്‍ പ്രദീപന്‍ മാഞ്ചോടി എന്ന വക്കീലായാണെത്തുന്നത്. രാഷ്ട്രീയ ചായ്വുള്ള ആളാണ് നായകന്‍. ആദ്യം ഇവരുടെ കേസ് എടുത്തില്ലെങ്കിലും പിന്നീട് ഏറ്റെടുക്കുകയാണ്.

അഹമ്മദ് സിദ്ദീഖ്, ബേസില്‍ ജോസഫ്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, വിജയരാഘവന്‍, മാമുക്കോയ, ശ്രീകാന്ത് മുരളി, ലുഖ്മാന്‍,ബാബു അന്നൂര്‍, അശ്വതി മനോഹരന്‍, ഷിബ്ല, സരയു മോഹന്‍ എന്നിവര്‍ സഹതാരങ്ങളാകുന്നു. സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അരുണ്‍ മുരളീധരനും സാമുവല്‍ എബിയും ചേര്‍ന്നാണ്.ജേക്ക്‌സ് ബിജോയ് പിന്നണിസംഗീതം തയ്യാറാക്കിയിരിക്കുന്നു. ബാഹുല്‍ രമേഷ് ക്യാമറയും സൂരജ് ഇഎസ് എഡിറ്റിംഗും നടത്തിയിരിക്കുന്നു.

റിജു രാജന്‍ സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.