Categories
Film News trailer

കക്ഷി അമ്മിണി പിള്ള ട്രയിലറെത്തി

ആസിഫ് അലി ചിത്രം ഒപി 160/18 കക്ഷി : അമ്മിണിപിള്ള ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തു. നടന്‍ നിവിന്‍ പോളി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. പുതുമുഖം ദിന്‍ജിത് അയ്യത്താന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവന്‍ ആണ്. നവദമ്പതികളായ ഷജിത് കുമാര്‍ അമ്മിണിപിള്ളയുടെയും ഭാര്യ കാന്തി ശിവദാസന്റേയും കേസുമായി ബന്ധപ്പെട്ടുള്ള കോടതി സംഭവമാണ് സിനിമ. ആസിഫ് അലി പ്രദീപന്‍ മാഞ്ചോടി എന്ന രാഷ്ട്രീയക്കാരനായ വക്കീലാണ്.

ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദീഖ്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ലുക്മാന്‍, ബാബു അന്നൂര്‍, അശ്വതി മനോഹരന്‍, ഷിബ്ല, സരയു മോഹന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയും നിര്‍വഹിക്കുന്നു. ബാഹുല്‍ രമേഷ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൂരജ് ഇഎസ് ചെയ്യുന്നു.

റിജു രാജന്‍ സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണില്‍ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.