ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപിള്ള റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂണ്‍ 28ന് സിനിമ തിയേറ്ററുകളിലേക്കെത്തും. ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പുതുമുഖം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവന് ആണ്. തലശ്ശേരിയിലെ കോടതിസംഭവങ്ങളാണ് സിനിമ പറയുന്നത്.
നവദമ്പതികളായ ഷാജിത് കുമാര്‍ അമ്മിണിപിള്ളയും ഭാര്യ കാന്തി ശിവദാസനും തമ്മിലുള്ള കേസാണ് സംഭവം. അഹമ്മദ് സിദ്ദീഖ് അമ്മിണിപിള്ളയായെത്തുമ്പോള് ഫറ ഷിബ്ല കാന്തിയായെത്തുന്നു. മലയാളത്തിലെ ആദ്യ സൈസ് പ്ലസ് ഹീറോയിനായാണ് അണിയറക്കാര്‍ ഇവരെ അവതരിപ്പിക്കുന്നത്.
ആസിഫ് അലി വക്കീല്‍ പ്രദീപന് മാഞ്ചോടി ആയാണെത്തുന്നത്. രാഷ്ട്രീയക്കാരനായ വക്കീലാണ് , ആദ്യം അമ്മിണിപിളളയുടെ ഡിവോഴ്സ് കേസ് ഏറ്റെടുക്കാതിരുന്ന വക്കീല്‍ പിന്നീട് ഏറ്റെടുക്കുകയാണ്. ബേസില്‍ ജോസഫ്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ശിവദാസ് കണ്ണൂര്‍, ലുഖ്മാന്, ബാബു അന്നനൂര്, അശ്വതി മനോഹരന്, ഷിബ്ല, സരയു മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
അരുണ്‍ മുരളീധരന് ,സാമുവല്‍ എബി എന്നനിവര്‍ സിനിമയില്‍ സംഗീതം നല്കിയിരിക്കുന്നു.പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്കസ് ബിജോയ് ആണ്. ബാഹുല്‍ രമേഷ് ക്യാമറയും സൂരജ് ഇഎസ് എഡിറ്റിംഗും ചെയ്യുന്നു. റിജു രാജന് സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.