Categories
Film News

ഇന്ത്യന്‍ 2വില്‍ 85കാരിയായി കാജല്‍ അഗര്‍വാള്‍

രാജമുദ്രി, ശ്രീപെരുമ്പുഡാര്‍, ഭോപാല്‍ എന്നിവിടങ്ങളിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ 2 ടീം ഗ്വാളിയാറിലേക്ക് നീങ്ങിയിരിക്കുകയാണ്. ശങ്കര്‍ – കമലഹാസന്‍ ടീമിന്റെ ക്ലാസിക് ഹിറ്റ് ചിത്രം ഇന്ത്യന്‍ സ്വീകലാണ് ഇന്ത്യന്‍ 2. സ്വീകലിലും കമല്‍ 90കാരനായ സേനാപതിയായാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ സിനിമയില്‍ 85കാരിയായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷൂട്ടിംഗ് തുടങ്ങും മുമ്പായി കാജല്‍ ഒരു സ്‌പെഷല്‍ മേക്കപ്പ് ടെസ്റ്റിനായി വിദേശത്തേക്ക് പോയിരുന്നു.കൂടാതെ കളരിപ്പയറ്റില്‍ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട് താരം. മ്റ്റു വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ 2വില്‍ ബോളിവുഡ് താരം അനില്‍ കപൂര്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, നെടുമുടി വേണു എന്നിവരുമുണ്ട്. ശങ്കറിന്റ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ വലിയ ബജറ്റിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്. അടുത്തിടെ 1000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ഒു മാസിവ് ആക്ഷന്‍ ബ്ലോക്് ചിത്രീകരിച്ചിരുന്നു. ഈ സ്റ്റണ്ട് സ്വീകന്‍സിന് മാത്രം 40കോടിയോളം ചിലവായതായാണ് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്.