കണ്ണുംകണ്ണുംകൊള്ളൈ അടിത്താല്‍ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖല്‍ സല്മാന് തമിഴിലെത്തുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. പോപുലര്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഹേയ് സിനാമിക എന്നാണ്. ദുല്‍ഖറിന്റെ പോപുലര്‍ സിനിമ ഒകെ കണ്മണിയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ നിന്നുമാണ് പേരെടുത്തതെന്ന് കരുതാം. സിനിമയുടെ പൂര്‍ണ്ണരീതിയിലുള്ള ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
റൊമാന്റിക് കോമഡി എന്റര്ടെയ്നര് ആയിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറക്കാരുടെ വിശദീകരണം വന്നിട്ടില്ല. കാജല്‍ അഗര്‍വാള്‍, അതിഥി റാവു എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. മൂന്ന് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ പേരുകേട്ട നൃത്തകൊറിയോഗ്രാഫര്മാരില് ഒരാളാണ് ബൃന്ദമാസ്റ്റര്‍. വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സംവിധായികയായുള്ള അരങ്ങേറ്റം കാത്തിരിക്കുകയാണ് പ്രേക്ഷകരിപ്പോള്‍.
ഗോവിന്ദ് വസന്ത, 96 ഫെയിം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് പ്രീത ജയരാമന് ആണ്. റിലയന്‍സ് എന്റര്ടെയ്ന്മെന്റ് സിനിമ നിര്‍മ്മിക്കും.