Categories
Film News

ഇട്ടിമാണി മെയ്ഡ് ചൈനയില്‍ സംഗീതമൊരുക്കുന്നത് കൈലാസ് മേനോന്‍

സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ തീവണ്ടി എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാളത്തിന് നല്ല ഗാനം നല്‍കിയ ആളാണ്. അടുത്തതായി മോഹന്‍ലാലിന് വേണ്ടി സംഗീതം ഒരുക്കുകയാണ് കൈലാസ്.

ജീവാംശം ഫെയിം സംഗീതസംവിധായകന്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ജിബി,ജോജു ടീമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകര്‍ ചേര്‍ന്നാണ്.ഹണി റോസ് നായിക വേഷം ചെയ്യുന്ന സിനിമയില്‍ പ്രശസ്ത താരം രാധിക ശരത്കുമാറും ഉണ്ട്. അജു വര്‍ഗ്ഗീസ്, സലീം കുമാര്‍,ഹരീഷ് കണാരന്‍ എന്നീ സഹതാരങ്ങളും സിനിമയിലുണ്ടാകും.

കൈലാസ് മേനോന്‍ ആണ് രജിഷ വിജയന്‍ – നിരഞ്ജ് സുധീര്‍ കുമാര്‍ എന്നിവരുടെ സിനിമ ഫൈനല്‍സിന് സംഗീതം ഒരുക്കുന്നതും.