ചിയാന്‍ വിക്രമിന്റെ പുതിയ സിനിമ കടാരം കൊണ്ടാന് റിലീസിംഗിനൊരുങ്ങുകയാണ്. ഗിബ്രാന്‍ സംഗീതം നല്കി ശ്രുതി ഹാസന് ആലപിച്ച ഗാനമാണ് ആദ്യമായി ചിത്രത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രിയന് ആണ് ഗാനം രചിച്ചിരിക്കുന്നത്. റാപ് ലിറിക്സ് ഷബീറിന്റേതാണ്.
കടാരം കൊണ്ടാന് സംവിധാനം ചെയ്തിരിക്കുന്നത് തൂങ്കാവനം ഫെയിം രാജേഷ് എം സെല്‍വയാണ്. ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. മുമ്പ് റിലീസ് ചെയ്ത ടീസറില്‍ നിന്നും മനസ്സിലാകുന്നത് വിക്രം പോലീസ് വേഷത്തിലാണ് എത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ താടിയുള്ള ലുക്കിലാണ് വിക്രമെത്തുന്നത്. സിനിമയിലെ ഒരു ഗാനം വിക്രം ആലപിച്ചിട്ടുണ്ട്.
കടാരം കൊണ്ടാനില്‍ കമലഹാസന്റെ ഇളയമകള്‍ അക്ഷരഹാസന്, എബി ഹാസന് മലയാളിതാരം ലെന എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.
ടെക്നികല്‍ വിഭാഗത്തില്‍ ശ്രീനിവാസ ആര് ഗുത ക്യാമറ, ഗിബ്രാന്‍ മ്യൂസിക ഡയറക്ടര്‍, പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും ചെയ്യുന്നു.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഉലകനായകന് കമല്‍ ഹാസന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രിഡന്റ്സ് ആര്‍ട്സ് സിനിമാനിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.