അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നതുപോലെ വിക്രമിന്റെ അടുത്ത സിനിമ കടാരം കൊണ്ടാന് ട്രയിലര്‍ റിലീസ് ചെയ്തു. 1മിനിറ്റ് 40സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രയിലര്‍ സിനിമയെ പറ്റി ചെറിയ ചെറിയ സൂചനകള്‍ നല്കുന്നു. വിക്രം സ്റ്റൈലിഷ് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് സിനിമയിലെത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന സിനിമ മലേഷ്യയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
തൂങ്കാവനം ഫെയിം രാജേഷ് എം സെല്‍വ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ കമലഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസന്, എബി ഹാസന്, മലയാളി താരം ലെന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. അണിയറയില്‍ ശ്രീനിവാസ ആര് ഗുത ക്യാമറ, ജിബ്രാന് മ്യൂസിക് ഡയറക്ടര്‍, പ്രവീണ്‍ കെഎല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കമലഹാസന് രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ട്രൈഡന്റ് ആര്‍ട്സ് ആണ് സിനിമ റിലീസ് ചെയ്യുന്നത്. ജൂലൈ 19ന് സിനിമ റിലീസ് ചെയ്യുകയാണ്.