Categories
Film News

കാവലില്‍ സുരേഷ്‌ഗോപി രണ്ട് വ്യത്യസ്ത ലുക്കില്‍


സുരേഷ് ഗോപി നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാവുകയാണ്. തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് താരം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ താരം ആരംഭിച്ചു കഴിഞ്ഞു. ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് നിതിന്‍ രഞ്ജി പണിക്കര്‍ സിനിമ കാവല്‍ ആണ്.

കാവല്‍ തിരക്കഥ ഒരുക്കുന്നതും നിതിന്‍ തന്നെയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായാണ് സിനിമ ഒരുക്കുന്നത്. ഇടുക്കി ഹൈറേഞ്ചിലെ കഥ പറയുന്ന സിനിമയില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ വരുന്നുണ്ട്യ. സുരേഷ് ഗോപി ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലെത്തുന്നു. അദ്ദേഹത്തോടൊപ്പം ലാല്‍ പ്രധാന കഥാപാത്രമായി സിനിമയിലെത്തും. സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരാണ് മറ്റു താരങ്ങള്‍.

അണിയറയിലുള്ളവര്‍ ദേശീയപുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍, ജയരാജ് ചിത്രം ഭയാനകത്തിലെ ക്യാമറയിലൂടെ ശ്രദ്ധിക്കപ്പെട്ടു, സംഗീതം ജോസഫ് ഫെയിം രഞ്ജിന്‍ രാജ് എന്നിവരാണ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജജ് ചിത്രം നിര്‍മ്മിക്കുന്നു.