സംവിധായകന് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിംഗിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാ്. കാറ്റുമുണ്ടേട്യേ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ബാങ്കോക്കിലാണ്. പ്രണവം ശശി ആലിപിച്ചിരിക്കുന്ന ഗാനത്തിലെ റാപ് ഭാഗങ്ങള്‍ നിരഞ്ജ് സുരേഷ് ആലപിച്ചിരിക്കുന്നു. ബികെ ഹരിനാരായണന്റേതാണ് വരികള്‍.
ഒമര്‍ ലുലു സ്റ്റൈലിലെ കളര്‍ഫുള്‍ എന്റര്ടെയ്നര് ആണ് ധമാക്ക. ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മില്ലേനിയം ഓഡിയോസ് അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 25ലക്ഷത്തിന് സ്വന്തമാക്കിയിരുന്നു.
ധമാക്കയില്‍ നായകനാകുന്നത് അരുണ്‍ കുമാര്‍, നായിക നിക്കി ഗല്‍റാണിയുമാണ്. ഒമര്‍ലുലു എഴുതിയിരിക്കുന്ന കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.
സീനിയര്‍ താരങ്ങളായ മുകേഷ്, ഉര്‍വ്വശി എന്നിവര്‍ ചിത്രത്തിലെത്തുന്നു. നേഹ സക്സേന, സാബുമോന്,ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, ശാലിന് സോയ എന്നിവരും സഹതാരനിരയിലുണ്ട്. എംകെ നാസര്‍ ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.