Categories
Film News

കാപ്പാനും ദ സോയ ഫാക്ടറും സെപതംബര്‍ 20ന് എത്തും

കേരള ബോക്‌സോഫീസില്‍ സെപ്തംബര്‍ 20 (നാളെ) വലിയ മത്സരമാണ് നടക്കുന്നത്. അഞ്ചോളം ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലേക്കെത്തുന്നത്. അതില്‍ കാപ്പാന്‍, ദ സോയ ഫാക്ടര്‍ വളരെ പ്രതീക്ഷകളുള്ള ചിത്രങ്ങളാണ്. രണ്ടും അന്യഭാഷ ചിത്രങ്ങളാണ്. രണ്ടിലേയും മലയാളി സാന്നിധ്യമാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.കാപ്പാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുമ്പോള്‍, ദ സോയ ഫാക്ടര്‍ മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് സിനിമയാണ്.

കാപ്പാന്‍ , കെവി ആനന്ദ് ഒരുക്കിയിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. കേരളത്തില്‍ മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്നു. 100സ്‌ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

ദ സോയ ഫാക്ടര്‍ ഫണ്‍ റൊമാന്റിക് കോമഡി സിനിമയാണ്. അഭിഷേക് ശര്‍മ്മ ഒരുക്കിയിരിക്കുന്ന സിനിമ അനൂജ ചൗഹാന്റെ 2008ലെ മികച്ച വില്പന നേടിയ നോവല്‍ ദ സോയ ഫാക്ടറിനെ അതേ പേരില്‍ സിനിമയാക്കിയിരിക്കുകയാണ്. സോനം കപൂര്‍ സോയ എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നു. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. 75സ്‌ക്രീനുകളില്‍ ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന ഓള്, ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്ന ഫാന്റസി സിനിമ ആണ് മലയാളത്തിലെ മറ്റൊരു റിലീസ്.