കാപ്പാന് അണിയറക്കാര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്ത ഞായര്‍ ജൂലൈ 21ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സൂര്യ അദ്ദേഹത്തിന്റെ പിറന്നാള്‍ ജൂലൈ 23ന് ആഘോഷിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പിറന്നാള്‍ സമ്മാനം നേരത്തേ ആരാധകര്‍ക്ക് എത്തിക്കും പോലെയാണ് ഓഡിയോ ലോഞ്ചിംഗ്. സിരിക്കി എന്ന ട്രാക്ക് – ഫാസ്റ്റ് ഡാന്‍സ് നമ്പര്‍, സെന്തില്‍ ഗണേഷ്, രമണി അമ്മാള്‍ എന്നിവര്‍ ആലപിച്ച, ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ ഗാനം നേരത്തേ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു.
കാപ്പാന് കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗത്ത് ഇന്ത്യയില്‍ രണ്ട മികച്ച നായകന്മാര് ഒന്നിക്കുന്നു- സൂര്യ, മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ പ്രൈം മിനിസ്റ്റര്‍, ചന്ദ്രകാന്ത് വര്മ്മയായെത്തുമ്പോള്, സൂര്യ അദ്ദേഹത്തിന്റെ സുരക്ഷാചുമതലയുള്ള ഹൈ റാങ്ക് സെക്യൂരിറ്റി ഓഫീസറായാണ് എത്തുന്നത്. സിനിമയില്‍ ഇരുവരുടേയുമൊപ്പം ആര്യ, സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി എന്നിവരുമെത്തുന്നു.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ തമിഴിനു പുറമെ തെലുഗില്‍ ബന്ദോബസ്ത് എന്ന പേരിലും റിലീസ് ചെയ്യുന്നു. ആഗസ്റ്റ് 30നാണ് ചിത്രത്തിന്റെ ഗ്രാന്റ് റിലീസിംഗ്.