മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 3ഡി സിനിമയാണ് ബാറോസ്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള മിത്തിക്കല്‍ കഥ പറയുന്ന സിനിമയാണിത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായി 400 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ബാറോസിന്റെ കഥയാണ് സിനിമ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന് ഒരുക്കിയ ജിജോ പുന്നൂസ് ആണ് സിനിമയുടെ കഥ തയ്യാറാക്കുന്നത്.
ഗോവയില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് ഗോവ. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ കെ യു മോഹനന് 3ഡി ചിത്രത്തിന് ക്യാമറ ഒരുക്കും. മോഹന്‍ലാല്‍, ജിജോ പുന്നൂസ്, മോഹനന് തുടങ്ങി ചിലര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കായി ഗോവയിലുണ്ട്.
ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ സിനിമാറ്റോഗ്രാഫരില് ഒരാളാണ് കെ യു മോഹനന്. മലയാളിയായ ഇദ്ദേഹം ബോളിവുഡിലാണ് വര്‍ക്കുകള്‍ ചെയ്തിട്ടുള്ളത്്. എഫ്ടിII പാസ് ഔട്ട് ആയ മോഹനന് നിരവധി ഹിറ്റ് ഹിന്ദി സിനിമകള്‍ക്ക് ക്യാമറ ഒരുക്കിയിട്ടുണ്ട്. ഡോണ്‍, റെയ്സ്, തലാഷ്, അന്ഡാഡണ് എന്നിവയാണ് ചിലവ. മൂന്നു നൂറ്റാണ്ടോളം ഇന്‍ഡസ്ട്രിയില്‍ നിന്നിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസില്‍ സിനിമ കാര്‍ബണിലൂടെ മലയാളത്തിലെത്തി. സിനിമയിലെ അദ്ദേഹത്തിന്റെ മാസ്മരികത കേരള സംസ്ഥാന പുരസ്കാരം നേടികൊടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ ആടുജീവിതം ക്യാമറയും മോഹനന് തന്നെയാണ് ചെയ്യുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. ഗോവ, പോര്‍ച്ചുഗല്‍, തുടങ്ങിയിടങ്ങളിലും ചില വിദേശ ലൊക്കേഷനുകളിലും സിനിമ ചിത്രീകരിക്കുന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലും സിനിമ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.