Categories
Film News

ജ്യോതികയുടെ രാച്ചസി ട്രയിലര്‍

ജ്യോതികയുടെ പുതിയ സിനിമ രാച്ചസി ട്രയിലറെത്തി. പുതുമുഖം എസ് വൈ ഗൗതംരാജ്് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എസ് ആര്‍ പ്രഭു, എസ് ആര്‍ പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ്. സ്‌കൂളിലേക്ക പുതിയതായി എത്തുന്ന ഒരു ടീച്ചര്‍ തന്റെ സ്‌കൂളിനുവേണ്ടി പ്രയത്‌നിക്കുന്നതാണ് സിനിമയില്‍.

ട്രയിലറില്‍ നിന്നും വ്യക്തമാകുന്നത് മാറ്റത്തിനുവേണ്ടി പ്രയത്‌നിക്കുന്ന വ്യക്തിയായുള്ള ജ്യോതികയുടെ പുതിയ രൂപം. 36വയതിനിലെ, മഗളിയാര്‍ മട്ടും, കാട്രിന്‍ മൊഴി എന്നിവയിലൂടെയെല്ലാം കുടുംബപ്രേക്ഷകരുടെ നല്ല അഭിപ്രായം നേടിയെടുക്കാന്‍ താരത്തിനായിരുന്നു. രാച്ചസിയും അക്കൂട്ടത്തിലുള്ള ഒരു സിനിമയാണ്. ഹിന്ദി സിനിമ ഹിച്ച്കി, മലയാളത്തിലിറങ്ങിയ മാണിക്യക്കല്ല് എന്നിവയുമായി നല്ല സാമ്യം സിനിമയ്ക്കുണ്ട്.

രാച്ചസിയില്‍ സത്യന്‍, ഹരീഷ് പേരടി, പൂര്‍ണ്ണിമ ഭാഗ്യരാജ് എന്നിവരുമുണ്ട്. ഗോകുല്‍ ബിനോയ് ആണ് സിനിമാറ്റോഗ്രാഫര്‍, ഫിലോമിന്‍ രാജ് എഡിറ്റിംഗും. ജൂണില്‍ ചിത്രം റിലീസ് ചെയ്യുകയാണ്.