Categories
Film News

ജ്യോതിക, കീര്‍ത്തി സുരേഷ് രജനികാന്തിന്റെ അടുത്ത സിനിമയില്‍ നായികമാര്‍?

അടുത്തിടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ, തലൈവര്‍ 168 ശിവ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപനം വന്നിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മ്മിക്കുന്നു. ബാനറിന്റെ രജനീകാന്തിനൊപ്പമുള്ള മൂന്നാമത് ചിത്രമായിരിക്കുമിത്. മുമ്പ് ഒരുക്കിയ യന്തിരന്‍, പേട്ട ബ്ലോക്കബസ്റ്റര്‍ ഹിറ്റുകളായിരുന്നു.

സംവിധായകന്‍ ശിവയുടെ അവസാന റിലീസ് വിശ്വാസം വന്‍ വിജയമായിരുന്നു. ഗ്രാമീണപശ്ചാത്തലത്തിലുള്‌ള കഥയായിരുന്നു സിനിമ പറഞ്ഞത്. ശിവയുടെ പുതിയ സിനിമ രജനീകാന്തിനൊപ്പമുള്ളതും അത്തരത്തിലുള്ളതായിരിക്കാനാണ് സാധ്യതകള്‍.

അണിയറക്കാര്‍ ചിത്രത്തിലേക്ക് നായികമാരായി കീര്‍ത്തി സുരേഷിനേയും ജ്യോതികയേയും സമീപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. മഞ്ജു വാര്യരുടെ പേരും ആദ്യം പറഞ്ഞുകേട്ടിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.