വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് രജിഷ വിജയന് നായികയായെത്തിയ ജൂണ്‍ എന്ന സിനിമയിലൂടെ ഒരു കൂട്ടം പുതുമുഖങ്ങളെ അവതരിപ്പിച്ചിരുന്നു. ഇവരില്‍ വളരെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സര്‍ജാനോ ഖാലിദ്, നോയല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായകകഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പ്രൊജക്ടുകളാണ് താരത്തിന്റെ തേടി എത്തുന്നത്. മോഹന്‍ലാല്‍ സിനിമ ബിഗ് ബ്രദറില്‍ ലാലിന്റെ സഹോദരവേഷത്തിലെത്തുന്നു, ബിജു മേനോന്റെ ആദ്യരാത്രി എന്ന സിനിമയിലും താരമുണ്ട്.
മലയാളം കൂടാതെ, സര്‍ജാനോ പ്രശസ്ത സിനിമാസംവിധായകന് ഗൗതം മേനോന്റെ അടുത്ത സിനിമയിലുമെത്തുന്നു. സംവിധായകന് ഇപ്പോള്‍ ,അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ്സീരീസ് ഒരുക്കുകയാണ്. സര്‍ജാനോ ഇതില്‍ ചെറിയ ഒരു വേഷത്തിലേക്കാണ് എത്തുക.
ഗൗതം മേനോന് ഒരുക്കുന്ന ജയലളിത ബയോപികില്‍ രമ്യ കൃഷ്ണന് ആണ് നായികയായെത്തുന്നത്. മലയാളി താരം ഇന്ദ്രജിത് സുകുമാരന്‍ സീരീസില്‍ എംജിആര്‍ ആയെത്തുന്നു. 20 എപ്പിസോഡുകളാണ് സീരീസിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.