Categories
Film News

ജൂണ്‍ സംവിധായകന്‍ അഹമ്മദ് കബീറിന്റെ പുതിയ സിനിമ ജോജു ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു

ജൂണ്‍ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ അഹമ്മദ് കബിര്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ഇന്‍ഷാ അള്ള എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ജോജു ജോര്‍ജ്ജ് ആണെന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

ജോജുവിനൊപ്പം സിജോ വടക്കനു നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കും. ഇന്‍ഷാ അള്ള തിരക്കഥ ഒരുക്കുന്നത് ആഷിഖ് ഐമര്‍ എന്ന പുതുമുഖമാണ്. ജിതിന്‍ സ്റ്റാനിസ്ലോസ് ക്യാമറ, മഹേഷ് ഭുവനേത് എഡിറ്റര്‍, ഇഫ്തി സംഗീതം. ഇന്‍ഷ അള്ള അടുത്ത വര്‍ഷം തിയേറ്ററുകളിലേക്കെത്തും.

അഹമ്മദ് കബീറിന്റെ ജൂണ്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. നായികയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അവതരിപ്പിച്ച സിനിമയിലെ രജിഷയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിനായുള്ള താരത്തിന്റെ മേക്കോവര്‍ ആയിരുന്നു ഏറെ നാളത്തെ ഹെഡ്‌ലൈനുകള്‍.