ജൂഡ് ആന്റണി ജോസഫ് പുതിയ സിനിമ പ്രഖ്യാപിച്ചു.ഡിറ്റക്ടീവ് പ്രഭാകരന് സീരീസ് ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമ. ഡിറ്റക്ടീവ് പ്രഭാകരന് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തികൊണ്ട് സിനിമ പ്രഖ്യാപിച്ചു.
പ്രഭാകരന് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോജിച്ച താരത്തെ അറിയിക്കാനായി ജൂഡ് തന്റെ ഫോളവേഴ്സിനോട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പികെ മുരളീധരന്, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്ന് അനന്ത വിഷന്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
സംവിധായകന് ജൂഡിന്റെ മറ്റൊരു സിനിമയും ചിത്രീകരണത്തിലാണ്. 2403tf എന്ന് പേരിട്ടിരിക്കുന്ന സിനിമ 2018 ലെ പ്രളയത്തെ ആസ്പദമാക്കിയുള്ളതാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.