നടനും സംവിധായകനുമായ ജോയ് മാത്യു 25 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത സങ്കടലെന്ന നാടകം പ്രേക്ഷകർക്ക് മുന്നിലെത്തി .
പെൺമനസിന്റെ വിഷമതകളെ കുറിച്ചിടുന്ന സങ്കടലിനെ കൊച്ചി ആക്ട് ലാബാണ് കോഴിക്കോട്ടെ കാണികൾക്ക് മുന്നിലെത്തിയ്ച്ചത്.
25 വർഷങ്ങൾക്ക് മുൻപ് രചിച്ചതെങ്കിലും കാലിക പ്രസക്തിയുള്ള സങ്കടലിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകരേറ്റെടുത്തത്.
മറ്റ് നാടകങ്ങളിൽ നിന്നും വ്യത്യസ്തമായി സങ്കടലിൽ ഒരേ കഥാപാത്രം പലരിലൂടെ കാണികൾക്ക് മുന്നിലെത്തുന്ന തരത്തിലാണ് ആഖ്യാനം .
അവതരണത്തിലെ പുതുമ കൊണ്ടും , മികച്ച സംവിധാന മികവിലും എത്തിയ സങ്കടൽ വേറിട്ട അനുഭവമായി , കൊച്ചിയിലെ ആക്ട് ലാബിലെ അംഗങ്ങളാണ് സങ്കടലിലെ കഥാപാത്രങ്ങളായി വേഷമിട്ടത് .
20 ൽ ഏറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് ജോയ് മാത്യു , ഇതിൽ അതിർത്തികൾ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .