Categories
Film News

പൊറിഞ്ചു മറിയം ജോസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകന്‍ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്നു.

അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമ തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഫാമിലി ഡ്രാമ കം ത്രില്ലര്‍ ചിത്രമായിരിക്കും.

ജോജു പൊറിഞ്ചു എന്ന കഥാപാത്രമായു നൈല ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും ചെമ്പന്‍ വിനോദ് പുത്തന്‍പള്ളി ജോസ് ആയും സിനിമയിലെത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്ക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്നു. ശ്യാം ശശിധരന്‍ ആണ് എഡിറ്റിംഗ്. കീര്‍ത്തി മൂവീസിന്റെ ബാനറില്‍ റെജിമോന്‍ സിനിമ നിര്‍മ്മിക്കുന്നു.