Categories
Film News

ജോസഫ് തമിഴിലേക്ക്, പേര് വിചിത്രനൻ,ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ജോജു ജോർജ്ജ് നായകനായെത്തിയ ജോസഫ് തമിഴിലേക്ക്. എം പത്മകുമാര്‍, മലയാളത്തിൽ സിനിമ ചെയ്ത സംവിധായകൻ തന്നെയാണ് തമിഴിലും സിനിമയൊരുക്കുന്നത്. ആർ കെ സുരേഷ് ജോജു ചെയ്ത കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നു. വിചിത്രന്‍ എന്നാണ് തമിഴിലെ പേര്. ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബാല സിനിമ നിർമ്മിക്കുന്നു.

റിട്ടയര്‍ഡ് പോലീസ് ഓഫീസർ ജോസഫിന്‍റെ കഥയാണ് സിനിമ പറഞ്ഞത്. അദ്ദേഹത്തിന്‍റെ മുൻഭാര്യയുടെ മരണത്തിന് പിന്നിലെ നിഗൂഡത പുറത്തുകൊണ്ടുവരാനായി പ്രവർത്തിക്കുന്നതാണ് കഥ. കേരളസംസ്ഥാനചലച്ചിത്രപുരസ്കാരത്തിൽ മികച്ച സഹനടനുള്ള പുരസ്കാരവും ദേശീയതലത്തിൽ സ്പെഷൽ ജൂറി പുരസ്കാരവും ജോജു ജോർജ്ജിന് ലഭിച്ചു.

വിജയുടെ മികച്ച സിനിമ സച്ചിൻ സംവിധായകൻ ജോൺ മഹേന്ദ്രൻ തിരക്കഥ ഒരുക്കുന്നു.ജിവി പ്രകാശ് സംഗീതമൊരുക്കുന്നു. ഷംന കാസിം, മധു ശാലിനി എന്നിവർ നായികമാരാകുന്നു. സിനിമ നിലവില്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്.