മലയാളിതാരം ജോജു ജോർജ്ജിന്റെ ഹിറ്റ് സിനിമ ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത സിനി തമിഴിലും അദ്ദേഹം തന്നെയാണ് ഒരുക്കുന്നത്. പ്രൊഡ്യൂസറും നിർമ്മാതാവുമായ ആർ കെ സുരേഷ് ജോജു ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷംന കാസിം അഥവ പൂർണ്ണ, മധു ശാലിനി എന്നിവരാണ് നായികമാര്‍. ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആര് കെ സുരേഷ്, ഷംന എന്നിവരാണ് പോസ്റ്ററിൽ.
ജോസഫ് , റിട്ടയർഡ് പോലീസുകാരന് തന്റെ ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നിലെ നിഗൂഢതകൾ കണ്ടുപിടിക്കുന്നതിനായി സ്വന്തം ജീവൻ തന്നെ നൽകുന്നതാണ് കഥ. ജോജു ജോർജ്ജിന്റെ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ദേശീയതലത്തിൽ പ്രത്യേകപരമാർശവും ലഭിക്കുകയുണ്ടായി.
തമിഴ് വെർഷൻ തിരക്കഥ ജോൺ മഹേന്ദ്രൻ ഒരുക്കുന്നു. ജിവി പ്രകാശ് സംഗീതവും, വെട്രിവേൽ മഹേന്ദ്രൻ ഡി ഒപി എന്നിവരാണ് അണിയറയിൽ. ബാല ചിത്രം നിർമ്മിക്കുന്നു.