Categories
Film News

ജോജു ജോര്‍ജ്ജിന്‍റെ പുതിയ സിനിമ പീസ് തുടക്കമായി

ജോജു ജോർജ്ജ് നിരവധി സിനിമകളുമായി തിരക്കിലാണ്. ചുരുളി, നായാട്ട്, കൂടാതെ ആദ്യതമിഴ് സിനിമ ജഗമേ തന്തിരം റിലീസിനൊരുങ്ങുകയാണ്. ഡോമിന്‍ ഡിസിൽവയുടെ സിനിമ സ്റ്റാർ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പുതിയതായി പീസ് എന്ന സിനിമ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന സിനിമ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു.

ജോജുവിനൊപ്പം അതിഥി രവി, ലെന, സിദ്ദീഖ്, ഷാലു റഹീം, ആശ ശരത്, വിജിലീഷ് തുടങ്ങിയവരും സിനിമയിലുണ്ട്. സഫർ സനൽ, രമേഷ് ഗിരിജ കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ ഷമീർ ക്യാമറ, നൗഫൽ അബ്ദുള്ള എഡിറ്റിംഗ്, ജുബൈർ മുഹമ്മദ് സംഗീതം, ബാദുഷ പ്രൊഡക്ഷന്‍ ഡിസൈനർ, പ്രതാപൻ കള്ളിയൂർ പ്രൊഡക്ഷൻ കണ്‍ട്രോളർ എന്നിവരാണ് അണിയറയിൽ.