ജോജു ജോര്‍ജ്ജ് നായകനായെത്തിയ ജോസഫ് മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു.എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ, ഒരു റിട്ടയേര്‍ഡ് പോലീസുകാരന് തന്റെ മുന്‍ഭാര്യയുടെയും മകളുടേയും മരണത്തിലെ ദുരൂഹതകള്‍ക്ക് ഉത്തരം തേടുന്നതായിരുന്നു സിനിമ. സിനിമയിലെ പ്രകടനത്തിന് ജോജുവിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും കേരളസംസ്ഥാനപുരസ്കാരത്തില് മികച്ച സ്വഭാവനടനുമായി.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജോസഫ് തമിഴിലേക്ക് ഒരുക്കുകയാണ്. നിര്‍മ്മാതാവും നടനുമായ ആര് കെ സുരേഷ് പ്രധാനകഥാപാത്രമായെത്തും. എം പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലുമൊരുക്കുക. ബാല ചിത്രം നിര്‍മ്മിക്കും.
ആര് കെ സുരേഷ്, ബാല സംവിധാനം ചെയ്ത താരൈ തപ്പാട്ടൈ എന്ന സിനിമയിലൂടെയാണ് നടനായത്. മലയാളത്തില്‍ ശിക്കാരി ശംഭു, മധുര രാജ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോസഫ് റീമേക്കില്‍ താരം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തും. അതിനായി ഭാരം കൂട്ടുന്നുണ്ട്.
നവംബറില്‍ ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗികപ്രഖ്യാപനത്തോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനിരിക്കുകയാണ്.