Categories
Film News

ത്രില്ലർ സിനിമയ്ക്കായി ജോജു ജോർജ്ജ് നവാ​ഗതസംവിധായകനൊപ്പമെത്തുന്നു

ജോജു ജോർജ്ജ് അടുത്തതായി ആൻ സരി​ഗ എന്ന നവാ​ഗതസംവിധായികയ്ക്കൊപ്പമെത്തുന്നു. കോസ്റ്റ്യൂം ഡിസൈനറായ ആൻ പ്രശസ്ത സംവിധായകരായ ലെനിൻ രാജേന്ദ്രൻ, മധുപാൽ എന്നിവർക്കൊപ്പം വർക്ക ചെയ്തിട്ടുണ്ട്. സ്ത്രീ സംവിധായകരുടെ കൂട്ടത്തിലേക്ക് പുതിയതായെത്തുകയാണ് ആൻ. അഞ്ജലി മേനോൻ, ​ഗീതു മോഹൻദാസ്, വിധു വിൻസന്റ്, റോഷ്നി ദിനകർ, സൗമ്യ സദാനന്ദൻ എന്നിവരുടെ കൂട്ടത്തിലേക്ക്.

ജോജുവിന്റേതായി നിരവധി പ്രൊജക്ടുകൾ വരാനിരിക്കുന്നു. നവാ​ഗതസംവിധായകൻ സൻഫീറിന്റെ പീസ്, ഡൊമിൻ ഡി സിൽവയുടെ സൈക്കോളജിക്കൽ ത്രില്ലർ സ്റ്റാർ. രാജീവ് രവി ചിത്രം തുറമുഖം, മഹേഷ് നാരായണൻ ചിത്രം മാലിക്, ഒറ്റക്കൊമ്പൻ – സുരേഷ് ​ഗോപിയ്ക്കൊപ്പമുള്ള സിനിമ.

ധനുഷ് ചിത്രം ജ​ഗമേ തന്തിരത്തിലൂടെ തമിഴിലേക്കുമെത്തുകയാണ് ജോജു. കാർത്തിക സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമ ജൂൺ 18ന് റിലീസ് ചെയ്യുകയാണ്.