Categories
Film News

രാജീവ് രവിയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജ്ജ് നായകനാകുന്നു

നായാട്ടിലെ കിടിലൻ പ്രകടനത്തിന് ശേഷം പുതിയ രാജീവ് രവി ചിത്രത്തിൽ താരം പ്രധാന കഥാപാത്രമായെത്തുന്നു. നായാട്ടിലെ പോലീസുകാരനാവാൻ ഭാരം വർധിപ്പിച്ച ജോജു നിലവിൽ അധിക ഭാരം കുറച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

ദി ക്യൂവിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വൈറസ് ഷൂട്ടിം​ഗിനിടെ രാജീവ് രവി പരിചയപ്പെട്ട കാര്യം ജോജു പറഞ്ഞത്. രാജീവ് രവി ചിത്രം തുറമുഖത്തിലും ജോജു പ്രധാനവേഷം ചെയ്യുന്നു.

രാജീവ് രവി ഒരുക്കുന്ന ജോജു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിആർ ഇന്ദു​ഗോപൻ ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.