Categories
Film News

ജോജു ജോർജ്ജ്- ശ്രുതി കൂട്ടുകെട്ടിന്‍റെ മധുരം ചിത്രീകരണം പൂർത്തിയായി

മധുരം ചിത്രീകരണം പൂർത്തിയായി. ജൂൺ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീർ ഒരുക്കുന്ന സിനിമയാണിത്. ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അടുത്തിടെ വാലന്‍റൈൻ ദിനത്തിൽ അണിയറക്കാർ ജോജുവും, ശ്രുതിയുമെത്തുന്ന ഒരു റൊമാന്‍റിക് ടീസർ റിലീസ് ചെയ്തിരുന്നു.

മധുരം കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഹമ്മദ് തന്നെയാണ്. ആഷിഖ് ഐമർ, ഫഹീം സഫർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും റൊമാന്‍റിക് ചിത്രമായിരിക്കുമെന്നാണ് സൂചനകൾ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഫഹീം സഫർ,മാളവിക, ബാബു ജോസ് എന്നിവർ സഹതാരങ്ങളായെത്തുന്നു.

അണിയറയിൽ ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണം, സംഗീതം ഹേഷാം അബ്ദുൾ വഹാബ്. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, സൗണ്ട് മിക്സർ വിഷ്ണു സുജാതൻ, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവിയർ, എന്നിവർ അണിയറയിലെത്തുന്നു.

ജോജു ജോർജ്ജ് , സിജോ വടക്കൻ എന്നിവർ ചേർന്ന് അപ്പു പാപ്പു പാത്തു പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.