നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാചിത്രീകരണങ്ങൾ പുനരാരംഭിക്കുകയാണ്. ജോജു ജോർജ്ജ് പ്രധാനകഥാപാത്രമായെത്തുന്ന സ്റ്റാർ തുടങ്ങിയിരിക്കുകയാണ്. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരന്‍ ആണ്. തരുൺ ഭാസ്കരന് ആണ് സിനിമാറ്റോഗ്രാഫർ.
നീരജ് മാധവ് പ്രധാനവേഷത്തിലെത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയം ആയിരുന്നു സംവിധായകൻറെ മുൻസിനിമ. പുതിയ സിനിമ സ്റ്റാറിൽ ഷീലു എബ്രഹാം നായികയായെത്തുന്നു.എബ്രഹാം മാത്യു ആബാം മൂവീസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ബാദുഷ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ജോജു ജോർജ്ജിന്റെ നിരവധി പ്രൊജക്ടുകൾ വരാനിരിക്കുന്നു. പട, വൺ, ഹലാൽ ലവ് സ്റ്റോറി, തുറമുഖം, ചുരുളി, നായാട്ട്, തമിഴ് സിനിമ ജഗമേ തന്തിരം എന്നിവ.