Categories
Film News

ജോജു ജോര്‍ജ്ജ്- നിരഞ്ജ് ടീമിന്റെ ഒരു താത്വിക അവലോകനം മോഷന്‍ പോസ്റ്റര്‍

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്, ജോജു ജോര്‍ജ്ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒരു താത്വിക അവലോകനം മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. നവാഗതനായ അഖില്‍ മാരാരര്‍ സംവിധാനം ചെയ്യുന്നു.

സന്ദേശം എന്ന ക്ലാസിക് സിനിമയില്‍ അന്തരിച്ച നടന്‍ ശങ്കരാടി പറയുന്ന ഒരു പ്രശസ്ത ഡയലോഗ് ആണ് ഒരു താത്വിക അവലോകനം. സന്ദേശം ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമയായിരുന്നു. ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറുടേയും പിഎസ് സി പരീക്ഷക്ക് പരിശീലനം നേടുന്ന ഒരു യുവാവിനേയും കേന്ദ്രീകരിച്ചുള്ളതാണ് പുതിയ സിനിമയെന്നാണ് സൂചനകള്‍. ജോജു കോണ്‍ട്രാക്ടറായെത്തുമ്പോള്‍ നിരഞ്ജ് യുവാവായെത്തുന്നു. മറ്റ് താരങ്ങളേയോ അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ല.

നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നതെന്നും ഏപ്രിലില്‍ തിരഞ്ഞെടുപ്പിന് മുമ്പായി സിനിമ റിലീസ് ചെയ്യാനാണോലോചിക്കുന്നതെന്നും അറിയിച്ചു. യോഹന്‍ പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു.