സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കി ജോജു ജോര്‍ജജ്, നിമിഷ സജയന്‍ ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളസംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ ചിത്രം ശ്രദ്ധ നേടികഴിഞ്ഞതാണ്. സിനിമയിലെ പ്രകടനത്തിലൂടെ ചിത്രത്തിലെ പ്രധാനതാരങ്ങളിരുവരും പുരസ്‌കാരം സ്വന്തമാക്കി. സനല്‍ കുമാര്‍ ശശിധരന്‍ സ്‌പെഷല്‍ ജൂറി പരാമര്‍ശവും നേടി. സംവിധാനത്തിനും സൗണ്ട് ഡിസൈനിംഗിനും.

വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വെനീസില്‍ എത്തിയ മൂന്നാമത്തെ മലയാളസിനിമയാണിത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ക്കൂത്ത് എന്നിവയായിരുന്നു മറ്റു രണ്ടു സിനിമകള്‍. ചോല ഒറിസോന്‍ഡി സെക്ഷനിലാണ് മത്സരിക്കുന്നത്.
പുതിയതായി ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത സിനിമ തമിഴിലേക്കൊരുക്കുന്നുവെന്നതാണ്.

ടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ജോജു ആണ് ഇക്കാര്യം അറിയിച്ചത്. തമിഴ് വെര്‍ഷനിലും മലയാളത്തിലെ താരങ്ങള്‍ തന്നെയാവുമോയെന്ന് അറിയില്ല. കെവി മണികണ്ഠനുമായി ചേര്‍ന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെനീസ് ഫെസ്റ്റിവലില്‍, ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 6വരെ നടക്കുന്ന, ചോലയുടെ വേള്‍ഡ് പ്രീമിയര്‍ നടക്കും.

Published by eparu

Prajitha, freelance writer