Categories
Film News

മാർട്ടിൻ പ്രക്കാട്ടിന്‍റെ നായാട്ടിൽ ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ ടീം

സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നേരത്തെ തന്നെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. നായാട്ട് എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതായാണ് പുതിയ വാർത്തകൾ. ഷാഹി കബീർ , ജോസഫ് ഫെയിം തിരക്കഥ ഒരുക്കുന്നു. 15ദിവസത്തെ ചിത്രീകരണം ബാക്കിയുള്ള സിനിമ ഈ മാസം അവസാനം പുനരാരംഭിക്കാനിരിക്കുകയാണ്.

നായാട്ട്, മാർട്ടിൻ പ്രക്കാട്ട് അഞ്ച് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന സിനിമയാണ്. ദുൽഖർ സൽമാന് നായകനായെത്തിയ ചാർളി ആയിരുന്നു അവസാനസിനിമ. പുതിയ സിനിമ ക്രൈം ത്രില്ലർ ആണ്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, എന്നിവർ പോലീസ് കോൺസ്റ്റബിൾമാരാകുന്നു.

സംവിധായകൻ രഞ്ജിത്, കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം മനോഹരി ജോയ്, അനിൽ നെടുമങ്ങാട് എന്നിവരും സിനിമയിൽ സഹതാരങ്ങളായെത്തുന്നു. ഷൈജു ഖാലിദ് സിനിമാറ്റോഗ്രഫി, മഹേഷ് നാരായണൻ എഡിറ്റിംഗ്. വിഷ്ണു വിജയ് ഗപ്പി, അമ്പിളി ഫെയിം സംഗീതമൊരുക്കുന്നു.

പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്‍റെ ബാനർ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിനൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്ന് സിനിമ നിർമ്മിക്കുന്നു.