സംവിധായകന് മഹേഷ് നാരായണന് ഒരുക്കുന്ന മാലിക് ചിത്രീകരണം തുടരുകയാണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ ബിഗ് സ്കെയിലിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു.
ഔദ്യോഗിക പ്രഖ്യാപനത്തില്‍ ബിജു മേനോന്,നിമിഷ സജയന്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, മുന്‍കാല നായിക ജലജ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിജു മേനോന് താരത്തിന്റെ ഡേറ്റ പ്രശ്നങ്ങള്‍ മൂലം പിന്മാറി. അദ്ദേഹത്തിന് പകരം ജോജു ജോര്‍ജ്ജ് ടീമിലെത്തി. ജോജു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം അറിയിക്കുകയുണ്ടായി.
കേരളത്തില്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സിനിമയ്ക്ക ആധാരം. സംവിധായകന്റെ ദ്യ സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്.
സംവിധാനത്തിനും തിരക്കഥയ്ക്കും പുറമെ മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നതും. സാനു ജോണ്‍ വര്‍ഗ്ഗീസ് ഡിഒപി. കമ്പോസര്‍ സുശിന്‍ ശ്യാം എന്നിവരാണ് അണിയറയില്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യുക എന്നാണ് അണിയറക്കാരുടെ ലക്ഷ്യം.