സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സംവിധായകന് സക്കറിയ തിരിച്ചെത്തുന്നു. പുതിയ സിനിമ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹലാല്‍ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആദ്യ മൂന്ന് താരങ്ങളും വൈറസ് എന്ന സിനിമയില്‍ ഒന്നിച്ചിുന്നു, സക്കറിയയും സിനിമയുടെ ഭാഗമായിരുന്നു.
ഹലാല്‍ ലവ് സ്റ്റോറി തിരക്കഥ സക്കറിയയും, മുഹ്സിന് പരാരിയും ചേര്‍ന്നൊരുക്കുന്നു. സുഡാനി ഫ്രം നൈജീരിയയും ഇരുവരും ചേര്‍ന്നാണ് ഒരുക്കിയത്. അജയ് മേനോന് സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്, ബിജിബാല്‍, ഷഹബാസ് അമന് എന്നിവര്‍ ചേര്‍ന്ന് സംഗീതവുമൊരുക്കുന്നു. സംവിധായകന് ആഷിഖ് അബു ജസ്ന ആഷിം , ഹര്‍ഷാദ് അലി എന്നിവരുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.