മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറികൊണ്ടിരിക്കുന്ന ജോജു ജോര്‍ജ്ജ് തന്റെ ആദ്യ തമിഴ് സിനിമയിലേക്ക് കടക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ താരം സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന തമിഴ്സിനിമ, ധനുഷ്, ഐശ്വര്യ ലക്ഷ്മി ചിത്രത്തിലൂടെ തമിഴ്സിനിമാലോകത്തേക്ക് കടക്കുകയാണ്.
ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാട്ടാളന് പൊറിഞ്ചു എന്ന കഥാപാത്രമായി ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ജോജു ജോര്‍ജ്ജ് എത്തുന്നു. സനല്‍കുമാര്‍ ശശിധരന് ഒരുക്കി ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ചോല വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.