Categories
Film News

ജോജു ജോര്‍ജ്ജും, ചെമ്പന്‍ വിനോദും ജല്ലിക്കെട്ടിന് ശേഷമുള്ള ലിജോ ജോസ് പല്ലിശ്ശേരി ചിത്രം തുടങ്ങി

ജെല്ലിക്കെട്ട് റിലീസ് ചെയ്യും മുമ്പായി തന്നെ ലിജോ ജോസ് പല്ലിശ്ശേരി അടുത്ത ചിത്രം ആരംഭിച്ചിരിക്കുകയാണ്. അങ്കമാലി ഡയറീസ് മുതല്‍ എല്ലാ ചിത്രങ്ങള്‍ക്കും ശേഷമുള്ള ഒരു ഇടവേള ഒഴിവാക്കി ഇതാദ്യമായാണ് സംവിധായകന്‍ സിനിമ റിലീസ് ചെയ്യും മുമ്പെ തന്നെ അടുത്ത ചിത്രമാരംഭിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന് എന്നിവരാണ് പുതിയ ചിത്രത്തില്‍.

ലിജോ ജോസ് തന്റെ കരിയറില്‍ ആവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്ത തരത്തിലുള്ളവയായിരുന്നു. സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്തനായ മധു നീലകണ്ഠന്‍ ആണ് സിനിമാറ്റോഗ്രാഫര്‍. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം വളരെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ജെല്ലിക്കെട്ടിന്‍രെ വേള്‍ഡ് പ്രീമിയര്‍ സെപ്തംബര്‍ 5 -15 നുമിടയില്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിജോയുടെ അഭിപ്രായത്തില്‍ കോമഡിയോടെ ഒരു സറ്റയര്‍ അവതരിപ്പിക്കുകയാണ് ജെല്ലിക്കെട്ട്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.