മമ്മൂട്ടി ചിത്രം വണ്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ കേരളമുഖ്യമന്ത്രി ആയാണ് എത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

മുരളി ഗോപി, ജോജു ജോര്‍ജ്ജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുവെന്ന് അറിയിച്ചിരുന്നു. ജോജു പാര്‍ട്ടി സെക്രട്ടറിയായെത്തുമ്പോള്‍ മുരളിഗോപി പ്രതിപക്ഷനേതാവായാണെത്തുന്നത്. മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായാണ് എത്തുന്നത്. താഴെക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന വ്യക്തി. പൊളിറ്റിക്കല്‍ ആംഗിളിനൊപ്പം ശക്തമായ ഫാമിലി ഇമോഷന്‍സും ചിത്രത്തിലുണ്ട്.
സിനിമയുടെ ഭാഗമായി നല്ല ഒരു സഹതാരനിരതന്നെയുണ്ട്. നിമിഷ സജയന്‍, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍,സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ , അലന്‍സിയര്‍ ലെ ലോപസ്, മാമുക്കോയസ ബാലാജി ശര്‍മ്മ എന്നിവര്‍.

Published by eparu

Prajitha, freelance writer